പാലാഴിയില്‍ ബിന്ദ്വമ്മയുടെ പിറന്നാളാണിന്ന്...
രാവിലെ പിറന്നാള്‍ ആശംസയറിയിക്കാന്‍ വിളിച്ചപ്പൊ അമ്മ നല്ല തിരക്കിലാണ്. ഞാനൊരു 'പിറന്നാളാശംസകള്‍' പറഞ്ഞപ്പോള്‍ അമ്മ പറയുവാണ്, "മെഴുക്കുവരട്ടി അടുപ്പത്താടാ... അത് കരിയും. ഞാനങ്ങട് ചെല്ലട്ടെ... നീ വൈകുന്നേരാവുമ്പഴക്കിങ്ങടെത്തില്ലേ..??" അമ്മയുടെ ചോദ്യത്തിന്, എന്‍റെ ഉത്തരം മുഴുവനായി കേള്‍ക്കാനും കൂടെ നിക്കാതെ ഫോണ്‍ അച്ഛനുകൊടുത്തിട്ട് അമ്മയോടി...
അങ്ങാടിപ്പുറത്ത്, തിരുമാന്ധാംകുന്നിലെ പൂരംപുറപ്പാടുകൂടിയാണിന്ന്. അമ്മയ്ക്ക് അടുക്കളയില്‍ പിടിപ്പതുപണിയുണ്ടാകും, അമ്മമ്മയും, വല്യമ്മാവനും അമ്മായിയും മക്കളും, പിന്നെ ചെറിയമ്മായിയും മോനുമൊക്കെണ്ടാകും അവിടെ. പാത്രങ്ങള്‍ കലമ്പുന്ന അടുക്കളയില്‍നിന്ന് സാമ്പാറിന്‍റേയും അവിയലിന്‍റേയും പായസത്തിന്‍റേയുമൊക്കെ മണം പുറത്തേക്കിറങ്ങി വന്നിട്ടുണ്ടാകുമിപ്പൊ. പണികളൊക്കെ ഒതുക്കിയിട്ടുവേണം ആറാട്ടിനെഴുന്നള്ളുന്ന ഭഗവതിയെ തൊഴാനെന്ന്, പിന്നേയും പിന്നേയും പറഞ്ഞ്... പണികളൊതുക്കി, അമ്പലത്തിലേക്ക് ഓടുമ്പോഴും പറയും 'പപ്പടം വന്നിട്ട് കാച്ചാം...'
അവിടുന്നോടിവന്ന്, ഉച്ചയ്ക്ക് എല്ലാവരേയും കഴിപ്പിക്കാനുള്ള തിരക്കിലും, ബിന്ദ്വമ്മ നേരാവണ്ണം വല്ലതും കഴിച്ചിട്ടുണ്ടാകില്ല. ഇപ്പൊ അങ്ങനെ എല്ലാരേം കഴിപ്പിക്കാനുള്ള തിരക്കിലാകും ആള്....
അമ്മേ, എന്‍റെ ഒരായിരം പിറന്നാള്‍ ആശംസകള്‍..!!

No comments:
Post a Comment