അപ്പുവിന്റെ പിറന്നാള്‍...
ദിശയറിയാതെയൊഴുകുന്ന കാലത്തിന്റെ ഇടവേളയിലെപ്പോഴോ, എനിക്കും അവനുമിടയില്‍ അദൃശ്യമായൊരു നെല്ലിമരം വളരുന്നുണ്ടായിരുന്നു. മേടവെയില്‍ നനയുമ്പോഴൊക്കെയും ഇടവപ്പാതി കുടപിടിച്ച് വളര്‍ത്തിയ, എനിക്കും അവനിലേക്കുമുള്ള ഒറ്റത്തുരുത്ത്.
അതിലെപ്പോഴും, ഋതുക്കള്‍ കൊഴിയുന്നതറിയാതെയെന്നും കായ്ക്കുന്ന കുറെകുറെ നെല്ലിക്കകള്‍... ഇന്നലെകളുടെ അടയാളപ്പെടുത്തലെന്നോണം ഒതുക്കിവയ്ക്കുന്ന ചിലതുകള്‍...
ജീവിതത്തിന്റെ വിശപ്പുകളില്‍ മറന്നു വച്ചു പോയ കയ്പും, പുളിയും, പിന്നെ കുറെയേറെ മധുരവും...
പങ്കിട്ടപ്പോഴൊക്കെയും മധുരമുള്ള ഭാഗമൊക്കെയും അവന് നല്‍കാനാണിഷ്ടപ്പെട്ടത്. എന്നിട്ടും കയ്ച്ചിട്ടുണ്ടാകണം; മധുരിച്ച് ചിരിച്ചിട്ടുണ്ട്... പുളിച്ച് നിസംഗതയോടെ നോക്കിയിട്ടുണ്ട്... കയ്ച്ച് കാലിടറിയപ്പോഴൊക്കെ, കരുതലോടെ ഞാന്‍ ചേര്‍ത്തുപിടിച്ചിരുന്ന എന്നേക്കാള്‍ വളരുന്ന എന്റെ തുടര്‍ച്ച... അല്ല, അനിയന്‍... ഇന്നവന്റെ ജന്മദിനമാണ്.
കാലത്തിന്റെ നിറം മങ്ങിയ വാതിലുകള്‍ തുറന്നടയുമ്പോള്‍ ഞാന്‍ മനസ്സിലാക്കുന്ന ഒന്നുണ്ട്, ജന്മംകൊണ്ടെനിക്ക് പുറകിലാണെങ്കിലും കര്‍മ്മംകൊണ്ട് മുന്‍പില്‍ത്തന്നെയാണ് അവന്‍...
ഇന്ന്, ചിങ്ങത്തില്‍ തൃക്കേട്ട... ഓര്‍മ്മയിലുണ്ട്, വൈകിയെങ്കിലും സ്‌നേഹത്തോടെ എന്റേയും പിറന്നാള്‍ ആശംസകള്‍...

No comments:
Post a Comment